Malayalam Quran | ഖുറാൻ വായിക്കുക

Chapter 92 (Sura 92)
1; രാവിനെതന്നെയാണ സത്യം ; അത്‌ മൂടികൊണ്ടിരിക്കുമ്പോള്‍
2; പകലിനെ തന്നെയാണ സത്യം ; അത്‌ പ്രത്യക്ഷപ്പെടുമ്പോള്‍
3; ആണിനെയും പെണ്ണിനെയും സൃഷ്ടിച്ച രീതിയെ തന്നെയാണ സത്യം;
4; തീര്‍ച്ചയായും നിങ്ങളുടെ പരിശ്രമം വിഭിന്ന രൂപത്തിലുള്ളതാകുന്നു.
5; എന്നാല്‍ ഏതൊരാള്‍ ദാനം നല്‍കുകയും, സൂക്ഷ്മത പാലിക്കുകയും
6; ഏറ്റവും ഉത്തമമായതിനെ സത്യപ്പെടുത്തുകയും ചെയ്തുവോ
7; അവന്നു നാം ഏറ്റവും എളുപ്പമായതിലേക്ക്‌ സൌകര്യപ്പെടുത്തി കൊടുക്കുന്നതാണ്‌.
8; എന്നാല്‍ ആര്‍ പിശുക്കു കാണിക്കുകയും, സ്വയം പര്യാപ്തത നടിക്കുകയും,
9; ഏറ്റവും ഉത്തമമായതിനെ നിഷേധിച്ചു തള്ളുകയും ചെയ്തുവോ
10; അവന്നു നാം ഏറ്റവും ഞെരുക്കമുള്ളതിലേക്ക്‌ സൌകര്യമൊരുക്കികൊടുക്കുന്നതാണ്‌.
11; അവന്‍ നാശത്തില്‍ പതിക്കുമ്പോള്‍ അവന്‍റെ ധനം അവന്ന്‌ പ്രയോജനപ്പെടുന്നതല്ല.
12; തീര്‍ച്ചയായും മാര്‍ഗദര്‍ശനം നമ്മുടെ ബാധ്യതയാകുന്നു.
13; തീര്‍ച്ചയായും നമുക്കുള്ളതാകുന്നു പരലോകവും ഇഹലോകവും.
14; അതിനാല്‍ ആളിക്കത്തിക്കൊണ്ടിരിക്കുന്ന അഗ്നിയെപ്പറ്റി ഞാന്‍ നിങ്ങള്‍ക്ക്‌ താക്കീത്‌ നല്‍കിയിരിക്കുന്നു.
15; ഏറ്റവും ദുഷ്ടനായ വ്യക്തിയല്ലാതെ അതില്‍ പ്രവേശിക്കുകയില്ല.
16; നിഷേധിച്ചു തള്ളുകയും, പിന്തിരിഞ്ഞു കളയുകയും ( വ്യക്തി )
17; ഏറ്റവും സൂക്ഷ്മതയുള്ള വ്യക്തി അതില്‍ നിന്ന്‌ അകറ്റി നിര്‍ത്തപ്പെടുന്നതാണ്‌.
18; പരിശുദ്ധിനേടുവാനായി തന്‍റെ ധനം നല്‍കുന്ന ( വ്യക്തി )
19; പ്രത്യുപകാരം നല്‍കപ്പെടേണ്ടതായ യാതൊരു അനുഗ്രഹവും അവന്‍റെ പക്കല്‍ ഒരാള്‍ക്കുമില്ല.
20; തന്‍റെ അത്യുന്നതനായ രക്ഷിതാവിന്‍റെ പ്രീതി തേടുക എന്നതല്ലാതെ.
21; വഴിയെ അവന്‍ തൃപ്തിപ്പെടുന്നതാണ്‌.

Pages ( 92 of 114 ): « Previous1 ... 9091 92 9394 ... 114Next »