Chapter 91 (Sura 91)
1; സൂര്യനും അതിന്റെ പ്രഭയും തന്നെയാണ സത്യം.
2; ചന്ദ്രന് തന്നെയാണ സത്യം; അത് അതിനെ തുടര്‍ന്ന് വരുമ്പോള്‍.
3; പകലിനെ തന്നെയാണ സത്യം; അത് അതിനെ ( സൂര്യനെ ) പ്രത്യക്ഷപ്പെടുത്തുമ്പേള്
4; രാത്രിയെ തന്നെയാണ സത്യം; അത് അതിനെ മൂടുമ്പോള്‍.
5; ആകാശത്തെയും, അതിനെ സ്ഥാപിച്ച രീതിയെയും തന്നെയാണ സത്യം.
6; ഭൂമിയെയും, അതിനെ വിസ്തൃതമാക്കിയ രീതിയെയും തന്നെയാണ സത്യം.
7; മനുഷ്യാസ്തിത്വത്തെയും അതിനെ സംവിധാനിച്ച രീതിയെയും തന്നെയാണ സത്യം.
8; എന്നിട്ട് അതിന്ന് അതിന്റെ ദുഷ്ടതയും അതിന്റെ സൂക്ഷ്മതയും സംബന്ധിച്ച് അവന് ബോധം നല്‍കുകയും ചെയ്തിരിക്കുന്നു.
9; തീര്‍ച്ചയായും അതിനെ ( അസ്തിത്വത്തെ ) പരിശുദ്ധമാക്കിയവന് വിജയം കൈവരിച്ചു.
10; അതിനെ കളങ്കപ്പെടുത്തിയവന് തീര്‍ച്ചയായും നിര്‍ഭാഗ്യമടയുകയും ചെയ്തു.
11; ഥമൂദ് ഗോത്രം അതിന്റെ ധിക്കാരം മൂലം ( സത്യത്തെ ) നിഷേധിച്ചു തള്ളുകയുണ്ടായി.
12; അവരുടെ കൂട്ടത്തിലെ ഏറ്റവും ദുഷ്ടതയുള്ളവന്‍ ഒരുങ്ങി പുറപ്പെട്ട സന്ദര്‍ഭം .
13; അപ്പോള്‍ അല്ലാഹുവിന്റെ ദൂതന് അവരോട് പറഞ്ഞു. അല്ലാഹുവിന്റെ ഒട്ടകത്തെയും അതിന്റെ വെള്ളം കുടിയും നിങ്ങള്‍ സൂക്ഷിക്കുക
14; അപ്പോള്‍ അവര്‍ അദ്ദേഹത്തെ നിഷേധിച്ചു തള്ളുകയും അതിനെ ( ഒട്ടകത്തെ ) അറുകൊല നടത്തുകയും ചെയ്തു. അപ്പോള്‍ അവരുടെ പാപം നിമിത്തം അവരുടെ രക്ഷിതാവ് അവര്‍ക്ക് സമൂല നാശം വരുത്തുകയും ( അവര്‍ക്കെല്ലാം ) അത് സമമാക്കുകയും ചെയ്തു.
15; അതിന്റെ അനന്തരഫലം അവന് ഭയപ്പെട്ടിരുന്നുമില്ല.
Malayalam Quran | ഖുറാൻ വായിക്കുക
Pages: 1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114