Malayalam Quran | ഖുറാൻ വായിക്കുക

Chapter 55 (Sura 55)
1; പരമകാരുണികന്‍
2; ഈ ഖുര്‍ആന്‍ പഠിപ്പിച്ചു.
3; അവന്‍ മനുഷ്യനെ സൃഷ്ടിച്ചു.
4; അവനെ അവന്‍ സംസാരിക്കാന്‍ പഠിപ്പിച്ചു.
5; സൂര്യനും ചന്ദ്രനും ഒരു കണക്കനുസരിച്ചാകുന്നു (സഞ്ചരിക്കുന്നത്‌.)
6; ചെടികളും വൃക്ഷങ്ങളും ( അല്ലാഹുവിന്‌ ) പ്രണാമം അര്‍പ്പിച്ചു കൊണ്ടിരിക്കുന്നു.
7; ആകാശത്തെ അവന്‍ ഉയര്‍ത്തുകയും, ( എല്ലാകാര്യവും തൂക്കികണക്കാക്കുവാനുള്ള ) തുലാസ്‌ അവന്‍ സ്ഥാപിക്കുകയും ചെയ്തിരിക്കുന്നു.
8; നിങ്ങള്‍ തുലാസില്‍ ക്രമക്കേട്‌ വരുത്താതിരിക്കുവാന്‍ വേണ്ടിയാണത്‌.
9; നിങ്ങള്‍ നീതി പൂര്‍വ്വം തൂക്കം ശരിയാക്കുവിന്‍. തുലാസില്‍ നിങ്ങള്‍ കമ്മി വരുത്തരുത്‌.
10; ഭൂമിയെ അവന്‍ മനുഷ്യര്‍ക്കായി വെച്ചിരിക്കുന്നു.
11; അതില്‍ പഴങ്ങളും കൂമ്പോളകളുള്ള ഈന്തപ്പനകളുമുണ്ട്‌.
12; വൈക്കോലുള്ള ധാന്യങ്ങളും സുഗന്ധച്ചെടികളുമുണ്ട്‌.
13; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
14; കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ( ഉണങ്ങിയ ) കളിമണ്ണില്‍ നിന്ന്‌ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.
15; തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.
16; അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
17; രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.
18; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
19; രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.
20; അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.
21; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
22; അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.
23; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
24; സമുദ്രത്തില്‍ ( സഞ്ചരിക്കുവാന്‍ ) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.
25; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
26; അവിടെ ( ഭൂമുഖത്ത്‌ )യുള്ള എല്ലാവരും നശിച്ച്‌ പോകുന്നവരാകുന്നു.
27; മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.
28; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
29; ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.
30; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
31; ഹേ; ഭാരിച്ച രണ്ട്‌ സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.
32; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
33; ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.
34; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
35; നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.
36; അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.
37; എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍
38; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
39; ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.
40; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
41; കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട്‌ തിരിച്ചറിയപ്പെടും. എന്നിട്ട്‌ ( അവരുടെ ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.
42; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
43; ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച്‌ തള്ളുന്നതായ നരകം.
44; അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക്‌ അവര്‍ ചുറ്റിത്തിരിയുന്നതാണ്‌.
45; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
46; തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌.
47; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
48; പല തരം സുഖഐശ്വര്യങ്ങളുള്ള രണ്ടു ( സ്വര്‍ഗത്തോപ്പുകള്‍ )
49; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
50; അവ രണ്ടിലും ഒഴുകികൊണ്ടിരിക്കുന്ന രണ്ടു അരുവികളുണ്ട്‌.
51; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
52; അവ രണ്ടിലും ഓരോ പഴവര്‍ഗത്തില്‍ നിന്നുമുള്ള ഈ രണ്ടു ഇനങ്ങളുണ്ട്‌.
53; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
54; അവര്‍ ചില മെത്തകളില്‍ ചാരി ഇരിക്കുന്നവരായിരിക്കും. അവയുടെ ഉള്‍ഭാഗങ്ങള്‍ കട്ടികൂടിയ പട്ടുകൊണ്ട്‌ നിര്‍മിക്കപ്പെട്ടതാകുന്നു. ആ രണ്ട്‌ തോപ്പുകളിലെയും കായ്കനികള്‍ താഴ്ന്നു നില്‍ക്കുകയായിരിക്കും.
55; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
56; അവയില്‍ ദൃഷ്ടി നിയന്ത്രിക്കുന്നവരായ സ്ത്രീകളുണ്ടായിരിക്കും. അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ, ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
57; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
58; അവര്‍ മാണിക്യവും പവിഴവും പോലെയായിരിക്കും.
59; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
60; നല്ല പ്രവൃത്തിക്കുള്ള പ്രതിഫലം നല്ലത്‌ ചെയ്ത്‌ കൊടുക്കലല്ലാതെ മറ്റു വല്ലതുമാണോ?
61; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
62; അവ രണ്ടിനും പുറമെ വേറെയും രണ്ടു സ്വര്‍ഗത്തോപ്പുകളുണ്ട്‌.
63; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
64; കടും പച്ചയണിഞ്ഞ രണ്ടുസ്വര്‍ഗത്തോപ്പുകള്‍
65; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
66; അവ രണ്ടിലും കുതിച്ചൊഴുകുന്ന രണ്ടു അരുവികളുണ്ട്‌.
67; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
68; അവ രണ്ടിലും പഴവര്‍ഗങ്ങളുണ്ട്‌. ഈന്തപ്പനകളും റുമാമ്പഴവുമുണ്ട്‌.
69; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
70; അവയില്‍ സുന്ദരികളായ ഉത്തമ തരുണികളുണ്ട്‌.
71; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
72; കൂടാരങ്ങളില്‍ ഒതുക്കി നിര്‍ത്തപ്പെട്ട വെളുത്ത തരുണികള്‍!
73; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
74; അവര്‍ക്ക്‌ മുമ്പ്‌ മനുഷ്യനോ ജിന്നോ അവരെ സ്പര്‍ശിച്ചിട്ടില്ല.
75; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
76; പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും ചാരി കിടക്കുന്നവര്‍ ആയിരിക്കും അവര്‍.
77; അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?
78; മഹത്വവും ഔദാര്യവും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ നാമം ഉല്‍കൃഷ്ടമായിരിക്കുന്നു.

Pages ( 55 of 114 ): « Previous1 ... 5354 55 5657 ... 114Next »