Malayalam Quran | ഖുറാൻ വായിക്കുക

Chapter 101 (Sura 101)
1; ഭയങ്കരമായ ആ സംഭവം.
2; ഭയങ്കരമായ സംഭവം എന്നാല്‍ എന്താകുന്നു?
3; ഭയങ്കരമായ സംഭവമെന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
4; മനുഷ്യന്‍മാര്‍ ചിന്നിച്ചിതറിയ പാറ്റയെപ്പോലെ ആകുന്ന ദിവസം!
5; പര്‍വ്വതങ്ങള്‍ കടഞ്ഞ ആട്ടിന്‍ രോമം പോലെയും
6; അപ്പോള്‍ ഏതൊരാളുടെ തുലാസുകള്‍ ഘനം തൂങ്ങിയോ
7; അവന്‍ സംതൃപ്തമായ ജീവിതത്തിലായിരിക്കും.
8; എന്നാല്‍ ഏതൊരാളുടെ തുലാസുകള്‍ തൂക്കം കുറഞ്ഞതായോ
9; അവന്‍റെ സങ്കേതം ഹാവിയഃ ആയിരിക്കും.
10; ഹാവിയഃ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയുമോ?
11; ചൂടേറിയ നരകാഗ്നിയത്രെ അത്‌.

Pages ( 101 of 114 ): « Previous1 ... 99100 101 102103 ... 114Next »